Kerala
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കരാറുകാരൻ സതീശൻ (46) മരിച്ചു. അപകടത്തിൽ 90 ശതമാനം പൊള്ളലേറ്റ സതീശൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. തൃശൂർ പൂരത്തിന് 2011 മുതൽ തിരുവമ്പാടിയുടെ കരാറുകാരനാണ് സതീശൻ. പരിചയസമ്പന്നനായ വെടിക്കെട്ട് വിദഗ്ധനാണ് സതീശൻ. 2024ൽ തൃശൂർ പൂരത്തിലെ ആദ്യ സൗഹൃദ വെടിക്കെട്ട് ഒരുക്കിയത് സതീശനായിരുന്നു. പാറമേക്കാവിനും തിരുവമ്പാടിക്കുമായാണ് അന്ന് വെടിക്കെട്ട് ഒരുക്കിയത്.
പിതാവ് മണിപാപ്പന്റെ പാത പിന്തുടർന്നാണ് സതീശൻ വെടിക്കെട്ട് രംഗത്തേക്ക് വന്നത്. വർഷങ്ങളായി തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസിയായിരുന്നു മണിപാപ്പൻ. അച്ഛന്റെ മരണത്തെ തുടർന്നാണ് സതീശൻ വെടിക്കെട്ട് നടത്തിപ്പ് ഏറ്റെടുത്തത്.
Kerala
ചെന്നൈ: വിരുദുനഗർ പടക്കനിർമാണശാല സ്ഫോടനവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപന ഉടമകളുടെ ബന്ധുക്കളായ നാലുപേരാണ് അറസ്റ്റിലായതെന്നും ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം ഫാക്ടറി ഉടമയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ഈശ്വരി, ഭർത്താവ് മുത്തുമാണിക്കം എന്നിവർ ഒളിവിലാണ്. ഇരുവരെ കണ്ടെത്താൻ നാല് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മധുര, തേനി ജില്ലകളിലും ബംഗളൂരുവിലും പോലീസ് പരിശോധന നടത്തി.
വനജ ഫയർ വർക്ക് എന്ന സ്ഥാപനത്തിലുണ്ടായ സ്ഫോടനത്തിൽ 25 പേർ മരിച്ചെന്നും മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സ്ഫോടനം നടക്കുമ്പോൾ നൂറോളം പേർ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. ഞായറാഴ്ച പടക്ക നിർമാണ ശാലയ്ക്ക് പ്രവർത്തിക്കാൻ അനുമതിയില്ല.
ഈ ചട്ടം ലംഘിച്ചാണ് സ്ഥാപനം ഇന്നലെ പ്രവർത്തിച്ചതെന്നും ജില്ലാ കളക്ടർ പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്തു വൻതോതിൽ ഓർഡർ ലഭിച്ചതിനാൽ അവധി ദിവസവും നൂറോളം പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു. വെടിമരുന്നു നിറയ്ക്കുന്നതിനിടെ തീപ്പൊരി ചിതറിയതാണു അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ജെസിബി ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ മാധ്യമപ്രവർത്തകൻ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ കളക്ടറും എസ്പിയുമടക്കമുള്ളവർ അത്ഭുതകരമായാണു രക്ഷപ്പെട്ടത്.
Kerala
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിത്തെറിച്ച് 16 വയസുകാരന് ദാരുണാന്ത്യം. കൊയിലാണ്ടി കൊരയങ്ങാട് തെരുവിൽ അദ്വൈതാണ് മരിച്ചത്. പടക്കം സ്റ്റീൽ പാത്രത്തിൽ വെച്ച് പൊട്ടിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. യൂട്യൂബിൽ നോക്കിയാണ് അദ്വൈതും സുഹൃത്തുക്കളും ഈ മാതൃക അനുകരിക്കാൻ ശ്രമിച്ചത്. ക്ഷേത്ര മൈതാനത്ത് വെച്ചായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർഥിയായിരുന്നു അദ്വൈത്.
പടക്കം കയ്യിലിരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. സ്ഫോടനത്തിന്റെ ആഘാതത്തിൽ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉപയോഗിച്ച പടക്കത്തിന്റെ തീവ്രതയെക്കുറിച്ചും അപകടത്തിന്റെ കൃത്യമായ കാരണത്തെക്കുറിച്ചും പോലീസ് പരിശോധിച്ചുവരികയാണ്. പടക്കങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും കുട്ടികളെ പടക്കം പൊട്ടിക്കാൻ ഒറ്റയ്ക്ക് വിടരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.
Kerala
കോഴിക്കോട്: ഓലപ്പടക്കം പൊട്ടി വിദ്യാർഥിയുടെ കൈക്കു ഗുരുതര പരിക്ക്. വടകര വില്യാപ്പള്ളി സ്വദേശി യദു യാദവിനാണ് പരിക്കേറ്റത്.
17 വയസുള്ള വിദ്യാർഥിയെ കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വീട്ടിലെ 'ടെറസിനു മുകളില്നിന്നു പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു സംഭവം.